ലബനന് സഹായവുമായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്
Mail This Article
ദുബായ് ∙ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) ലബനനിലേക്ക് അടിയന്തര ഭക്ഷ്യസഹായം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്.
ഈ സഹായം നിലവിലുള്ള മാനുഷിക പ്രതിസന്ധിയും സംഘർഷവും ബാധിച്ച 2,50,000 ആളുകളിൽ എത്തുകയും ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫൂഡ് പ്രോഗ്രാമുമായി (ഡബ്ല്യൂഎഫ്പി) സഹകരിച്ച് വിതരണം ചെയ്യുന്നതുമാണ്. സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഈ സഹായം അടിവരയിടുകയും രാജ്യത്തിന്റെ ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളും ഉത്തരവാദിത്തബോധവും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകിക്കൊണ്ട് ഒപ്പം നിൽക്കാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെയും നിർദ്ദേശങ്ങൾ ഈ സഹായം പ്രതിഫലിപ്പിക്കുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.