ADVERTISEMENT

ഷാർജ ∙ ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവത്തിലേയ്ക്കുള്ള കുതിപ്പിലാണ് ഷാർജ രാജ്യാന്തര പുസ്തകമേള. ലോകത്തിന്റെ പല ഭാഗത്തുള്ള എഴുത്തുകാരും ഈ രാജ്യാന്തര വേദിയില്‍ അവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. അത്തരത്തിൽ തന്റെ പുസ്തകം പ്രകാശനം ചെയ്യാൻ എത്തുകയാണ്, കാനഡയിൽ ജോലി ചെയ്യുന്ന പ്രീതി ചിറ്റടിമേൽ. 'ആവർത്തനം' എന്ന ചെറുകഥാസാമാഹാരം എഴുത്തുകാരി പരിചയപ്പെടുത്തുന്നു.

ജനനത്തെക്കുറിച്ചുള്ള അഞ്ചു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. വ്യത്യസ്തമായ പശ്ചാത്തലങ്ങളും കാഴ്ചപ്പാടുകളുമുള്ള അഞ്ച് ജനനങ്ങൾ. ഓരോരോ നിമിഷവും ഭൂമിയുടെ പലകോണുകളിൽ ആവർത്തിക്കപ്പെടുന്ന ജനിമൃതികൾക്കിടയിൽ നിന്ന് വായനക്കാർക്ക് പരിചിതരായി തോന്നിയേക്കാവുന്ന ഏതാനും കഥാപാത്രങ്ങളെ പുസ്‌തകത്തിലൂടെ വരച്ചുവയ്ക്കുവാനാണ് പ്രീതി ശ്രമിക്കുന്നത്.

ആവർത്തനം.
ആവർത്തനം.

തൊട്ടടുത്ത നിമിഷം എന്തെന്നറിയാതെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലയില്ലാത്ത നെട്ടോട്ടങ്ങളും അതിജീവനവുമാണ് കഥകളിൽ വായനക്കാരെ കാത്തിരിക്കുന്നത്. കാത്തിരിപ്പ്, സന്തോഷം, സങ്കടം, പ്രതീക്ഷ, നിസ്സഹായത, ഭയം എന്നിങ്ങനെ മനുഷ്യ മനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്ന പലവികാരങ്ങൾ ഈ പുസ്തകത്തിലുണ്ട്. കീഴ് വഴക്കങ്ങളുടെ മുൻപിൽ നിസ്സഹായരായി നോക്കി നിൽക്കുന്ന പാരമ്പര്യത്തിന്റെ ആവർത്തന വിരസതയെ എഴുത്തിലൂടെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. ജനനത്തെ ഭയത്തോടെയും സന്തോഷത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന അമ്മമാരെ അടുത്തറിയുമ്പോൾ ഇവരെല്ലാം നമുക്ക് ചുറ്റുമുള്ള ആരൊക്കെയോ ആണെന്ന തോന്നൽ ബാക്കിയാവുന്നു. നീ പിറന്ന നാൾ മുതൽ ശ്വാസം നിലയ്ക്കും വരെ നീയാണെന്റെ ലോകമെന്ന് ഒരമ്മ പറയുന്നു. എന്റെ പരമ്പര, എന്റെ ജീവൻ എല്ലാമെല്ലാം നീയാണ്. പുകയുന്ന ഈ ലോകത്ത് നീ ശുദ്ധവായു ശ്വസിക്കുക. നന്മയായി വളരുക, അമ്മയുണ്ട് കൂടെ. കഥയവസാനിക്കുമ്പോൾ ഒരു ദീർഘ നിശ്വാസത്തോടൊപ്പം ഒരിറ്റ് കണ്ണുനീർ വായനക്കാരുടെ ഹൃദയത്തിൽ പൊടിയും. മഞ്ഞും മഴയും കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയിൽ ആവർത്തിക്കപ്പെടുന്ന ദിനചര്യകൾ. അസ്ഥിത്വത്തിന്റെ ചാരനിറം ബാക്കിവയ്ക്കുവാൻ ആവർത്തിക്കപ്പെടേണ്ട ജനിമൃതികളുടെ തനിയാവർത്തനങ്ങൾ.  തൃശൂർ കറന്റ്സ് ബുക്കാണ് ആവർത്തനം പ്രസിദ്ധീകരിച്ചത്. 

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ, രചയിതാവിന്റെ പടം എന്നിവ mynewbook.sibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതുക. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com , 0567 371 376 (വാട്സാപ്പ്) ബന്ധപ്പെടാം

English Summary:

Sharjah International Book Fair 2024 - Aavarthanam by Preeti Chittadimel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com