ADVERTISEMENT

 മനാമ ∙ അസുഖമുള്ള വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ  ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതായിരിക്കും എന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാൽ അൽ മുബാറക് വ്യക്തമാക്കി. പ്രത്യേകിച്ച്  കുതിരകൾ, കോവർകഴുതകൾ, കഴുതകൾ, സീബ്രകൾ എന്നിവയുടെ അസുഖ വിവരം യഥാസമയം അധികൃതരെ അറിയിക്കണം. 

ലിസ്റ്റുചെയ്ത 20 ഓളം പകർച്ചവ്യാധികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടെങ്കിൽ  അനിമൽ ഹെൽത്ത് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.  ഉടമകളും മൃഗ ഡോക്ടർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിയമം അവഗണിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. 

English Summary:

Sick Animals? Ignoring it Could Land You in Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com