ADVERTISEMENT

ദുബായ് ∙ ഇഖ്‌റാ ആൻഡ് എൻജോയ് ഫൗണ്ടേഷനും ആർട്ട് യുഎഇയും ചേർന്ന് 'നിറമുള്ള ഹൃദയങ്ങൾ; പ്രതീക്ഷയുടെ തൂലികയുള്ള വിരലുകൾ' എന്ന പേരിൽ ഓട്ടിസം ബാധിച്ച കുട്ടികൾ വരച്ച 118 ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനിൽ നടന്ന പരിപാടി ഷെയ്ഖ ശംസ ബിന്‍ത് ഹാഷിർ അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

ഇഖ്‌റ ആൻഡ് എൻജോയ് സെന്ററിന്റെ ഡീനും ഉപദേഷ്ടാവും പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സപ്പോർട്ട് ടീമിന്റെ തലവനുമായ ആർട്ടിസ്റ്റ് കൗത്താർ സബ്‌റി അൽ ഖുനൈയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ മാസങ്ങളിൽ സെന്റർ നടത്തിയ ആർട് വർക്ക് ഷോപ്പുകളുടെ ഫലമാണ് ഈ പെയിന്റിങ്ങുകൾ. എട്ട് കലാകാരന്മാരുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിവിധ എമിറേറ്റുകളിലുടനീളമുള്ള ഏഴ് സ്‌കൂളുകളിൽ നിന്നുള്ള 140 വിദ്യാർഥികൾ ചേർന്ന് സൃഷ്ടിച്ച 118 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്.

ഇതിനു മുൻപും ഫൗണ്ടേഷൻ സമാനമായ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പത്തു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ കലാകാരൻ കൗതർ സാബ്രി അൽ ഖുനായ്, ഇഖ്‌റ ആൻഡ് എൻജോയ് ഫൗണ്ടേഷൻ സ്ഥാപകരായ വെദാദ് ബുഷേനൈൻ, ഹെസ്സ മുബാറക്ക് അൽ ജെഫ്‌ല, ഷെയ്ഖ് ഒമർ ബിൻ ബിൻ സായിദ് അൽ നഹ്യാന്റെ പ്രൈവറ്റ് ഓഫിസ് സിഇഎ അംന അൽ ദാഹിരി, ഫ്രഞ്ച് കോൺസൽ പാസ്കൽ റുഫി, ആർട്ട് യുഎഇ സ്ഥാപകൻ സത്താർ അൽ കരൻ, ആർട്ട് യുഎഇ യൂത്ത് സ്ഥാപക സായാ ഫതൂം മെഹ്‌റൂഖാ എന്നിവരും സംബന്ധിച്ചു.

English Summary:

exhibition of 118 pictures drawn by autistic children was organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com