ADVERTISEMENT

മനാമ ∙ ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ ഇക്കാര്യം സ്ഥീകരിച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 46 കിലോ അനുവദിക്കുകയില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.

പുതിയ ഫെയർ ബ്രാൻഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാർട്ട് ഫ്ലെക്സ് ടിക്കറ്റുകൾക്ക് അനുവദിക്കുന്ന ലഗേജ്, പുതിയ തീരുമാനപ്രകാരം ഇങ്ങനെയാണ്. ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജുകളുടെ തൂക്കം അനുവദിച്ചിട്ടുള്ളത് .ഇതിൽ ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം,ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം.

ബിസിനസ് ക്ലാസുകളിൽ ബിസിനസ് സ്മാർട്ടിൽ  40 കിലോഗ്രാമും ബിസിനസ് ഫ്ലെക്സിൽ  50 കിലോഗ്രാം ബാഗേജുമാണ് അനുവദിക്കുക. വെയ്റ്റ് അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം.ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്ററിൽ കവിയാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്.50 ഇഞ്ച് വരെയുള്ള ടിവികൾ ശരിയായി പായ്ക്ക് ചെയ്താൽ സ്വീകരിക്കും. വലിയ ടിവികൾ ചരക്കുകളായി അയയ്ക്കും.ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല.അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.

English Summary:

Gulf Air has Varied the Amount of Baggage that Passengers can Carry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com