ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎല്‍എസ് നല്‍കുന്ന സേവനങ്ങള്‍ക്ക് കൊറിയര്‍ സര്‍വീസ് നിര്‍ബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകരുടെ മേല്‍വിലാസത്തില്‍ എത്തിക്കുന്ന പദ്ധതിയാണ് കൊറിയര്‍ സര്‍വീസ്. അപേക്ഷകരുടെ അറിവില്ലാതെ ഇത്തരം സേവനത്തിന് ഒന്നര ദിനാര്‍ വീതം അവരിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംബസിയുടെ മുന്നറിയിപ്പ്. 

സേവനങ്ങളുടെ ഫീസ്
 ∙ പാസ്‌പോര്‍ട്ട് ഫോം ഫില്ലിങ്, പാസ്‌പോര്‍ട്ട് ഫോട്ടോ ഫീസ് - 300 ഫില്‍സ്
 ∙ വീസ ഫോം ഫില്ലിങ്, ഫോട്ടേകോപ്പി - 100 ഫില്‍സ്
 ∙ ഓണ്‍ലൈന്‍ ജനന റജിസ്‌ട്രേഷന്‍ - 1.500 കെഡി
 ∙ അറബിക്/ ഇംഗ്ലിഷ് ടൈപ്പിങ് - 2.000 കെഡി
 ∙ പാസ്‌പോര്‍ട്ട് കൊറിയര്‍ സര്‍വീസ് - 1.500 കെഡി
 ∙ വീസ കൊറിയര്‍ സര്‍വീസ് - 4.500 കെഡി
 ∙ വെബ് പ്രിന്റ് (ഒരു പേജിന്) - 0.150 കെഡി എന്നിങ്ങനെയാണ് നിരക്കുകൾ.

courier-delivery-of-passport-not-mandatory-at-bls-centres-reiterate-indian-embassy
Image Credit: Facebook/India in Kuwait (Embassy of India, Kuwait City)

ബിഎല്‍എസ്   നടത്തുന്ന ഇന്ത്യന്‍ കൗണ്‍സിലര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ (ഐസിഎസി) നാല് കേന്ദ്രങ്ങളുണ്ട്. കുവൈത്ത്‌സിറ്റി, ജലീബ് അല്‍ ഷുവൈഖ്(അബ്ബാസിയ) ഫാഹാലീല്‍, ജഹ്‌റ എന്നിവടങ്ങളിലാണിത്.

English Summary:

Courier delivery of Passport not mandatory at BLS centres, reiterate Indian Embassy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com