ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 

അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി അധ്യക്ഷനായ ബെഞ്ചാണ് കീഴ്‌കോടതിയുടെ ഏഴ് വര്‍ഷം തടവ് എന്ന ശിക്ഷ ശരിവച്ചത്. പ്രതി 1993 മുതല്‍ 2020 വരെ പ്രതിരോധ മന്ത്രാലയത്തില്‍ കോര്‍പ്പറല്‍ റാങ്കോടെ ജോലി ചെയ്യതിരുന്നു.പ്രസ്തുത കാലയളവില്‍ 253,000 ദിനാര്‍ ശമ്പള ഇനത്തില്‍ മേടിച്ചു. കൂടാതെ, 16,000 ദിനാര്‍ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. 

English Summary:

Court sentences Saudi national to 7 years in jail for Kuwait citizenship fraud.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com