ADVERTISEMENT

ദുബായ് ∙ അൽ ബർഷ 1ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍  തീപിടിത്തം. ആർക്കും പരുക്കില്ല. ഉടൻ തന്നെ തീ  നിയന്ത്രണവിധേയമായതായി എമിറേറ്റ് സിവിൽ ഡിഫൻസ് പറഞ്ഞു.

പുലർച്ചെ 3.45നാണ് തീപിടിത്തത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. ഏഴ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 7.30 ന് കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ബഹുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ആരംഭിച്ച തീ താഴത്തെ നിലവരെയെത്തി. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റു ഭാഗങ്ങളിലേക്ക് പടർന്നില്ല. മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള തിരക്കേറിയ പ്രദേശമായ അൽ ബർഷയിൽ ചെറിയ സൂപ്പർമാർക്കറ്റുകൾ, സലൂണുകൾ, റസ്റ്ററന്റുകൾ, റസിഡൻഷ്യൽ കെട്ടിടങ്ങൾ തുടങ്ങി വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.  

English Summary:

Dubai: Fire at Barsha Residential Tower Brought Under Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com