ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള കുവൈത്തിന്റെ നിര്‍ണായ മത്സരമാണ് ഇന്ന് പലസ്തീനുമായുള്ളത്. കുവൈത്ത് സമയം രാത്രി ഏഴിന് ഖത്തറിലാണ് യോഗ്യത റൗണ്ടിലെ കുവൈത്തിന്റെ നാലാമത്തെ മത്സരം.

ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ആദ്യ രണ്ട് മല്‍സരങ്ങള്‍ സമനിലയിലായിരുന്നു. കഴിഞ്ഞ ദിവസം ഒമാനുമായുള്ള മല്‍സരത്തില്‍ കുവൈത്തിന് കാലിടറി. നാല് ഗോളുകള്‍ക്കാണ് അടിയറവ് പറഞ്ഞത്. നിലവില്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിന് അടുത്ത റൗണ്ടിന് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ പലസ്തീനുമായുള്ള ജയം അനിവാര്യമാണ്.  

ദക്ഷിണ കൊറിയ, ഇറാഖ്, ജോര്‍ദാന്‍, ഒമാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണിത്. കുവൈത്തിന്റെ അടുത്ത മല്‍സരം നവംബര്‍ 14-ന് ദക്ഷിണ കൊറിയയുമായിട്ടാണ്.

English Summary:

Kuwait, Palestine Eye Crucial Points in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com