ടൂറിസം മേഖല പരിസ്ഥിതി സൗഹൃദമാക്കാൻ എഐ സഹായി
Mail This Article
ദുബായ് ∙ വിനോദസഞ്ചാര മേഖല പരമാവധി പരിസ്ഥിതി സൗഹൃദമാക്കാൻ സഞ്ചാരികൾക്കു നിർദേശം നൽകുന്നതിനു നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സഹായിയെ അവതരിപ്പിച്ച് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി. ജൈറ്റക്സിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.
സസ്റ്റെയിനബിൾ ടൂറിസം എഐ അസിസ്റ്റന്റ് എന്നു പേരിട്ടിരിക്കുന്ന സംവിധാനം യാത്രക്കാർക്കും വ്യവസായികൾക്കും സ്ഥാപനങ്ങൾക്കും പരിസ്ഥിതി സൗഹൃദ നിർദേശങ്ങൾ നൽകും. 40 ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ് എഐ അസിസ്റ്റന്റ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ദോഷകരമായ പ്രവൃത്തികളിൽ നിന്നു സഞ്ചാരികളെ വിലക്കുന്നതിനും ആവശ്യമായ മാർഗ നിർദേശങ്ങൾ എഐ അസിസ്റ്റന്റ് നൽകും. ലോകമെമ്പാടും സുസ്ഥിരതയ്ക്കും പ്രകൃതി സംരക്ഷണത്തിനുമായി ടൂറിസം മേഖല സ്വീകരിച്ച നടപടികളുടെ വലിയ വിവരശേഖരം എഐ അസിസ്റ്റന്റിലുണ്ട്. ഇത് വിനോദ സഞ്ചാരികളുമായി പങ്കുവയ്ക്കലാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ജോലി.