ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം നിശ്ചയിച്ചിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും ഈ നിയമം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടു ഘട്ടങ്ങളിലയാണ് ഈ സ്വദേശിവൽക്കരണ തോത് വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ആദ്യ ഘട്ടം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ  റിയാദ്, മക്ക,മദീന, ജിദ്ദ, ദമാം,അൽ ഖോബാർ എന്നിവിടങ്ങളിൽ ബാധകമാകും. 2025  ഒക്ടോബർ മാസത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും  സ്വകാര്യ ആരോഗ്യ മേഖലയിൽ വ്യാപകമാക്കും.

സൗദിയിലെ ആരോഗ്യ മേഖലയിൽ ധാരാളം മലയാളി ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ജോലി ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി, റേഡിയോളജി, പോഷകാഹാരം എന്നീ മേഖലകളിൽ. എന്നാൽ, പുതിയ നിയമം നടപ്പായാൽ ഈ മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

English Summary:

Saudi Arabia's Indigenization Drive in Healthcare Raises Concerns for Expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com