ഒമാനില്‍ മഴ തുടരും; കാറ്റിനും സാധ്യത: മഴ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഗവർണറേറ്റ് ഉദ്യോഗസ്ഥർ
Mail This Article
മസ്‌കത്ത് ∙ ഉഷ്ണമേഖല ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ പെയ്യുന്ന മഴ ഭാഗികമായി തുടരും. മസ്‌കത്ത്, തെക്ക് വടക്ക് ബാത്തിന, തെക്ക് വടക്ക് ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും ഇന്നും നേരിയ മഴ ലഭിച്ചേക്കും. 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും. കാറ്റു വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂനമർദത്തെ തുടർന്ന് മഴ ബാധിത പ്രദേശങ്ങൾ മസ്‌കത്ത് ഗവർണറേറ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഖുറിയാത്ത് വാലി, മസ്‌കത്ത് നഗരസഭാ ഡയറക്ടർ ജനറൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് മഴക്കെടുതികൾ മനസ്സിലാക്കുന്നതിനായി സന്ദർശനം നടത്തിയത്. അൽ സാഹിൽ വില്ലേജ്, ഹെയിൽ അൽ ഗാഫ് വില്ലേജ്, ഫാമുകൾ, മറ്റ് നിരവധി സൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിായിരുന്നു ഉദ്യോഗസ്ഥ സംഘം എത്തിയത്. റോഡുകൾ തുറക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധികൃതർ വിലയിരുത്തി.