ADVERTISEMENT

ദുബായ് ∙ രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന് ദുബായ് ആതിഥേയത്വം വഹിക്കും. പൊതു സേവനങ്ങളും വിദ്യാഭ്യാസത്തിന്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതാകും പ്രധാന ചർച്ചാവിഷയം. 2025 ഏപ്രിൽ 15 മുതൽ 17 വരെയാണ് സമ്മേളനം. യുഎഇയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ കഴിവുകളും എഐ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുമെന്ന് ജൈടെക്സ് ടെക്നോളജി വീക്കിൽ പ്രഖ്യാപിച്ചു. 

നിർമിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ആഗോള തലത്തിലെ എഐ വിദഗ്ധർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന സമ്മേളനം പൊതു, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തന്ത്രപരമായ പരിവർത്തനത്തിന് തുടക്കമിടും.

English Summary:

Dubai will host the International Artificial Intelligence Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com