ADVERTISEMENT

കുവൈത്ത്‌സിറ്റി∙ കുവൈത്ത് വിമോചനത്തിന് ശേഷം രാജ്യത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ 595,211 വിദേശികളെ നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഡിപോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ 33 വര്‍ഷത്തിനിടെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചവരില്‍ പുരുഷന്മാര്‍ 3,54,168, സ്ത്രീകള്‍  230,441 കൂടാതെ കുട്ടികള്‍ 10,602 പേരാണ്. അഡ്മിനിസ്‌ട്രേറ്റീവ്, ജുഡീഷ്യല്‍ നടപടികള്‍ പ്രകാരമുള്ള നാടുകടത്തലുകളുടെ കണക്കാണിത്. 

2023-ല്‍ 42,000 വിദേശികളെ നാടുകടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 25,000 പേരെ തിരിച്ചയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗതാഗത നിയമ ലംഘനം, താമസ-കുടിയേറ്റ ലംഘനം, ക്രിമിനല്‍ കുറ്റങ്ങള്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ളവ തുടങ്ങിയ കൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കോടതി-അഡ്മിനിസ്‌ടേറ്റീവ് ഉത്തരവ് പ്രകാരം നടുകടത്തല്‍ കേന്ദ്രത്തിലെത്തുന്നതെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു. കേന്ദ്രത്തിലെത്തുന്നവരെ മൂന്ന് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അവരുടെ നാട്ടിലേക്ക് അയക്കാനാണ് ശ്രമം. 

പാസ്‌പോര്‍ട്ടോ അടിയന്തിര യാത്രാ രേഖയോ ലഭ്യമാണെങ്കില്‍ ശരാശരി 72 മണിക്കൂര്‍ കൊണ്ട് നാടുകടത്തല്‍ പ്രക്രിയ പൂര്‍ത്തിയാകും. എന്നാല്‍, ചില എംബസികള്‍ അവരുടെ പൗരന്മാര്‍ക്ക് യാത്രാ രേഖകള്‍ നല്‍കാന്‍ വൈകുന്നതോ, അല്ലെങ്കില്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് യാത്രാ നിരോധനമോ ,കോടതി കേസുകള്‍ നിലനിലക്കുന്നതുമായതില്‍ കാലതാമസം നേരീടാം.

നാടുകടത്തപ്പെട്ടവരുടെ വിമാന ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍മാരുടെ ഉത്തരവാദിത്തമാണ്. ടിക്കറ്റ് റിസര്‍വേഷന്‍ വേഗത്തിലാക്കാന്‍ വകുപ്പിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവല്‍ ഓഫിസുകള്‍ പ്രയോജനപ്പെടുത്താം.  ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം തടവുകാരുടെ മാനുഷിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

സുലൈബിയയിലെ പുതിയ ഡിപേര്‍ട്ടേഷന്‍ കെട്ടിടത്തിന്റെ 90 ശതമാനം പണി പൂര്‍ത്തികരിച്ചു. 910 പുരുഷന്മാരെയും 400 സ്ത്രീകളെയും പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് പുതിയ നാടുകടത്തല്‍ കേന്ദ്രം. പുരുഷന്മാരെ അവിേടയ്ക്ക് മാറ്റിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ സന്ദര്‍ശകര്‍ക്കും അഭിഭാഷകര്‍ക്കുമായി പ്രത്യേകം ഹാളുകള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും ഒരുക്കിയിട്ടുണ്ടന്നും ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് പറഞ്ഞു.

English Summary:

Kuwait deported more than half million in three decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com