ADVERTISEMENT

മനാമ ∙ പി. വി അൻവർ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് പി.പി. സുനീർ എംപി.  ‘‘മുഖ്യമന്ത്രിയെ പിതാവിനെ പോലെ കാണാനും തള്ളിപ്പറയാനും മണിക്കൂറുകളുടെ ദൈർഘ്യം  മാത്രം മതി എന്നും  അവസരത്തിനൊത്ത് മാറുന്ന അൻവറിന്‍റെ  വാക്കുകളെ ജനങ്ങൾ തള്ളിക്കളയും. പി.വി. അൻവർ  നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി ആണ്. അദ്ദേഹത്തിന്‍റെ ആരോപണങ്ങളെ  പാർട്ടിയോ ജനങ്ങളോ കണക്കിലെടുക്കില്ല.’’ – പി.പി. സുനീർ പറഞ്ഞു. 

ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ സാഹിത്യ വിഭാഗം ഉദ്ഘാടനത്തിന് എത്തിയപ്പോൾ ബഹ്‌റൈൻ നവകേരളയുടെ അഭിമുഖ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പി പി സുനീർ പ്രതികരിച്ചത്.  സത്യൻ മൊകേരി വയനാട്ടിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എൽഡിഎഫ് സർക്കാർ നടത്തിവരുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നിരവധിയാണെന്നും, ക്ഷേമപ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹത്തിന്‍റെയൊപ്പം ഉണ്ടായിരുന്ന ചാത്തന്നൂർ എംഎൽഎജി എസ്. ജയലാൽ പറഞ്ഞു. 

ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിയതായിരുന്നു ഇരുവരും. പ്രവാസികൾക്ക് മുൻഗണന നൽകിക്കൊണ്ട് എക്സ്പാറ്റ് പ്രിന്‍റ് ഹൗസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം വളർച്ചയുടെ പാതയിലാണെന്നും രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ബഹ്റൈൻ പ്രവാസിയും എക്സാപ്റ്റ് പ്രിന്‍റ് ഹൗസ് ഡയറക്ടറുമായ തങ്കച്ചൻ വിതയത്തിൽ അറിയിച്ചു. ബഹ്റൈൻ നവകേരള കലാവേദിയുടെ പ്രസിഡന്‍റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ. സുഹൈൽ, കോർഡിനേഷൻ സെക്രട്ടറി ഷാജി മുതല,എക്സ്പാറ്റ് പ്രിന്‍റ് ഹൗസ് ഡയറക്ടർമാരായ ബാബു ഗോകുലം, ശ്രീജിത്ത് മൊകേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Bahrain Keraleeya Samajam Literary Section

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com