ADVERTISEMENT

ഷാർജ ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ  ഇന്ത്യൻ സ്കൂൾ ടീം ചാംപ്യന്മാരായി. ഇതുവഴി ഈ മാസം അവസാനം ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിന് ടീം യോഗ്യത നേടി. 

ദുബായിലെ നിംസ് സ്കൂളിൽ നടന്ന ഫൈനലിൽ ഷാർജ ഇന്ത്യൻ സ്കൂൾ ടീം ക്രെഡൻസ് സ്കൂളിനെ നേരിട്ടുള്ള സെറ്റുകൾക്കാ(3-0)ണ് പരാജയപ്പെടുത്തിയത്. കുട്ടികളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് മെഡൽ നേടാൻ കാരണമായതെന്ന് പരിശീലകൻ ശിവ പറഞ്ഞു. പ്ലെയർ ഓഫ് ദ് ടൂർണമെന്റായി ടീം ക്യാപ്റ്റൻ ആദവ് ദീപൻ തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

UAE Cluster Volleyball Champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com