ADVERTISEMENT

ദുബായ് ∙ റോഡപകടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജയിലേയ്ക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആളെ തിരിച്ചറിയാനുള്ള യാതൊരു രേഖയും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.

മൃതദേഹം ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫൊറൻസിക് ആൻഡ് ക്രിമിനോളജിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് ആരും ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഖിസൈസ് പൊലീസാണ് കേസന്വേഷിക്കുന്നത്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ 901 എന്ന നമ്പരിൽ വിളിച്ച് പൊലീസിനെ അറിയിക്കുക. ദുബായിക്ക് പുറത്തുള്ളവർ നമ്പരിന് മുന്നിലായി 04 കൂടി ചേർക്കണം.

English Summary:

Dubai Police Seek Help to Identify Man Who Died in Traffic Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com