ഹോപ്പ് പ്രീമിയർ ലീഗ് ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
Mail This Article
മനാമ∙ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2' സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നവംബർ 8 ന് പകലും രാത്രിയുമായി നടക്കുന്ന ഈ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ ബഹ്‌റൈനിലെ പ്രമുഖ അസോസിയേഷനുകൾ ഏറ്റുമുട്ടും.
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, വോയ്‌സ് ഓഫ് ആലപ്പി, കൊല്ലം പ്രവാസി അസോസിയേഷൻ, കോട്ടയം പ്രവാസി കൂട്ടായ്‌മ, പി.എ.എ.സി.ടി ബഹ്‌റൈൻ -പാലക്കാട്, ഗ്ലോബൽ തിക്കോടിയൻസ് ഫോറം ജി.ടി.എഫ് - കോഴിക്കോട്, കെഎംസിസി-കാസർകോട്, തലശ്ശേരി ബഹ്‌റൈൻ, പ്രതിഭ ബഹ്‌റൈൻ, പി.എൽ.ബി (ഓൾ കെയർ) കൂട്ടായ്‌മ- ബഹ്‌റൈൻ, വോയ്‌സ് ഓഫ് മാമ്പ- കണ്ണൂർ, ലാൽ കെയേഴ്‌സ് -ബഹ്‌റൈൻ എന്നീ ടീമുകളാണ് എച്ച്പിഎല്ലിൽ മത്സരിക്കുന്നത്.
എച്ച്പിഎല്ലിന് മുന്നൊരുക്കമായി ടൂർണമെന്‍റിൽ പങ്കെടുക്കുന്ന വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും ടീം ക്യാപ്റ്റന്മാരുടെയും മീറ്റിങ് കലവറ റസ്റ്ററന്‍റിൽ നടന്നു. ഹോപ്പ് എക്സിക്യൂട്ടീവ് അംഗം സാബു ചിറമേൽ സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി ജോഷി നെടുവേലിൽ ഹോപ്പിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. എച്ച്പിഎൽ കൺവീനർ അൻസാർ മുഹമ്മദ്, കോർഡിനേറ്റർ സിബിൻ സലിം എന്നിവർ എച്ച്പിഎല്ലിന്‍റെ നിയമാവലികളെക്കുറിച്ച് വിവരിച്ചു. ഹോപ്പ് പ്രീമിയർ ലീഗിന്‍റെ വിജയത്തിനായി എല്ലാ അസോസിയേഷൻ പ്രതിനിധികളും പൂർണ്ണ പിന്തുണ വാഗ്‌ദാനം ചെയ്‌തു. എക്സിക്യൂട്ടീവ് അംഗം ഷാജി എളമ്പിലായി എല്ലാവർക്കും നന്ദി അറിയിച്ചു. ബിഎംസിയുമായി സഹകരിച്ചാണ് എച്ച്പിഎൽ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീമും ഹോപ്പ് പ്രീമിയർ ലീഗിൽ പങ്കാളിയാകും.