കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം
Mail This Article
കുവൈത്ത്സിറ്റി ∙ വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍ ബാങ്ക് വഴി മാത്രമായിരിക്കണമെന്ന് വാണിജ്യ-വ്യാവസായ മന്ത്രാലയം. നിലവിലുള്ള നിയന്ത്രണത്തോടൊപ്പം, വാഹന ഇടപാടുകള്‍ക്ക് പുതിയ നാല് നിയന്ത്രണം കൂടെ കൂട്ടിചേര്‍ത്തിരിക്കുകയാണ്.
∙ വാഹനങ്ങളുടെ വാങ്ങല്‍- വില്ക്കല്
∙ ഹോള്‍സെയില്‍ റീട്ടെയില്‍ കച്ചവടം- പുതിയതും പഴയതും
∙ വാഹനങ്ങളുടെ ലേലം വിളി
∙ സ്ക്രാപ്പ് ഇടപാടുകള്‍ (പൊളിച്ച് വില്‍ക്കുന്നത്)
കള്ളപ്പണ ഇടപാടുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഇത്തരമെരു നടപടി സ്വീകരിച്ചത്. മന്ത്രി ഖലീഫ അല്‍ ജീലിന്റെ ഉത്തരവ്പ്രകാരം ഈ മാസം ഒന്ന് മുതല്‍ ഹെവി-ലൈറ്റ് വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക് നല്‍കേണ്ടിവരുമെന്നാണ് നിയമം.