ADVERTISEMENT

അബുദാബി ∙ ജോർജിയയിൽ നടന്ന ഏഴാമത് ഏഷ്യ ആൻഡ് യൂറോപ് സ്പോർട്സ് തെറാപ്യൂടിക് ചാംപ്യൻഷിപ്പിൽ മലയാളി യുവാവ് ബെസ്റ്റ് പെർഫോർമറായി തിരഞ്ഞെടുക്കപ്പെട്ടു.  40 മിനിറ്റ് ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് മികച്ച തെറപ്പിസ്റ്റായത്.

ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ വെസ്റ്റ് മിനിസ്റ്റർ ഓർത്തോ മെഡ് ക്ലിനിക്കിൽ വെൽനെസ് ആൻഡ് ഫിസിയോതെറപ്പി വിഭാഗത്തിൽ ജോലി ചെയ്യുന്ന മലപ്പുറം കൽപകഞ്ചേരി തണ്ണീർചാൽ സ്വദേശി അൻവർ മുതുവാട്ടിൽ ആണ് ഇന്ത്യയ്ക്കും യുഎഇയ്ക്കും അഭിമാനമായത്. 

വിവിധ രാജ്യക്കാർ മത്സരിച്ച ചാംപ്യൻഷൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക വ്യക്തിയാണ് അൻവർ.  യുറേഷ്യൻ മസാജ് കോൺഫഡറേഷൻ പ്രസിഡന്റ് റോസ ആന്റിപോവയിൽനിന്ന് അൻവർ പുരസ്കാരം ഏറ്റുവാങ്ങി.

English Summary:

Malayali Wins in Sports Therapeutic Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com