ADVERTISEMENT

കുവൈത്ത്‌സിറ്റി ∙  70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ വരെയായിരുന്നു രാജ്യത്ത് താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് അനുവദിച്ചത്.

ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ നിയമ ലംഘിച്ചതായിട്ടാണ് കണക്ക്. അതിനാല്‍, പൊതുമാപ്പിന് ശേഷം ശക്തമായ പരിശേധനയാണ് രാജ്യത്ത് ഉടനീളം നടന്ന് വരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുകയാണ്.

ImageCredit: MOI Videography
Image Credit: MOI Videography

ഈ വര്‍ഷം ഇതുവരെ തൊഴില്‍ - വീസ നിയമങ്ങള്‍ ലംഘിച്ച 21,190 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ കമ്പനികളുടെ മറവില്‍ വീസ കച്ചവടക്കാര്‍ക്കെതിെരയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 59 കേസുകള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടന്ന് മന്ത്രാലയം വ്യക്തമാക്കി.

English Summary:

70,000 Foreigners Took Advantage of the Amnesty in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com