ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അറബികിന് പുറമെ മറ്റൊരു ഭാഷയും (ഉദാഹരണത്തിൽ, ഇംഗ്ലിഷും) ഉൾപ്പെടുത്താം.

ഇന്‍വോയ്‌സുകളില്‍ വാങ്ങുന്നയാളുടെ പേര്, തീയതി, വിലാസം, വാങ്ങുന്ന ഇനത്തിന്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയല്‍ നമ്പര്‍, വിതരണക്കാരന്റെ ഒപ്പും സ്റ്റാംപും എന്നീ വിവരങ്ങള്‍ അടങ്ങിയിരിക്കണമെന്നുംമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

പല സ്ഥാപനങ്ങളും ഇൻവോയ്സുകളിൽ ഇംഗ്ലിഷ് ഭാഷ മാത്രം ഉപയോഗിക്കുന്നത് കാരണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിലെ പ്രധാന കാരണം. അറബിക് ഭാഷയും ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഇൻവോയ്സ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary:

Mandatory use of Arabic Language in Purchase Invoices by Commercial Establishments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com