ADVERTISEMENT

മസ്‌കത്ത്∙  ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം.  തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും.

25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ് ഈ പുതിയ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

∙ വൈകി എത്തുന്നവർക്ക് പിഴ
15 മിനിറ്റ് വരെ വൈകിയാൽ:
ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീട് ദിവസ വേതനത്തിന്‍റെ 5, 10, 15 ശതമാനം വീതം പിടിക്കും.

15 മുതൽ 30 മിനിറ്റ് വരെ: ദിവസ വേതനത്തിന്‍റെ 10, 15, 25 ശതമാനം വരെ പിടിക്കും.

30 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 15, 25, 50 ശതമാനം വരെ പിടിക്കും.

60 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 75 ശതമാനം വരെ പിടിക്കും.

അനുമതിയില്ലാത്ത അവധി, നേരത്തെ മടങ്ങൽ:
അനുമതിയില്ലാത്ത അവധി: അവധി ദിവസത്തെ വേതനം നഷ്ടപ്പെടും. കൂടാതെ ദിവസ വേതനത്തിന്‍റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.

നേരത്തെ മടങ്ങൽ: രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്‍റെ 50 ശതമാനം വരെ പിടിക്കുകയോ ഒരു ദിവസത്തെ സസ്‌പെൻഷനോ.

മറ്റ് നിയമലംഘനങ്ങൾ:
നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവര്‍ക്ക് ദിവസ വേതനത്തിന്‍റെ  25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്‌പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്‌പെൻഷനാണ് ശിക്ഷ.കമ്പനി ഫോൺ ദുരുപയോഗം,ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും  തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷനും ലഭിക്കും. 

ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാതെ ഉടനടി പിരിച്ചുവിടും.

മോശം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെറിയ കൈയാങ്കളിയോ ഗുരുതര പിഴക്ക് കാരണമാകും. നിരവധി ദിവസത്തെ സസ്‌പെന്‍ഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴയ്ക്കോ കാരണമാകും.

English Summary:

Oman's Ministry of Labor issued a stern warning to private sector employees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com