ADVERTISEMENT

അബുദാബി ∙ യുഎഇ സ്റ്റാൻഡ് വിത്ത് ലബനൻ ക്യാംപെയ്നിന്‍റെ ഭാഗമായി അബുദാബി നാഷനൽ എക്‌സിബിഷൻ സെന്‍ററിൽ (അഡ്നെക്) നടന്ന സഹായ സമാഹരണ പരിപാടിയിൽ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്‍റ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. 

രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിൽ നടന്ന രണ്ടാമത്തെ പരിപാടിയിൽ 150 ടൺ ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, പാർപ്പിട ഉപകരണങ്ങൾ എന്നിവ ശേഖരിച്ചു. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള 2,287 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.  

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ച തത്ത്വങ്ങളായ സാഹോദര്യത്തിന്‍റെയും മാനുഷിക മൂല്യങ്ങളുടെയും ആത്മാവിന്‍റെ പ്രതിഫലനമാണ് യുഎഇ സ്റ്റാൻഡ്സ് ലബനൻ ക്യാംപെയ്ൻ. ദുരിതാശ്വാസ സഹായത്തിനായുള്ള സംഭാവനകൾക്കൊപ്പം, 1,100 ടൺ സാമഗ്രികളാണ് ഇപ്പോൾ ക്യാംപെയ്നിലുള്ളത്. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരം വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ തുടർനടപടികൾക്ക് അനുസൃതമായി ഒക്ടോബർ 8നാണ് ക്യാംപെയ്ൻ ആരംഭിച്ചത്. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്‍റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്‌സ് ഡപ്യൂട്ടി ചെയർമാനും ഇന്‍റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ മേൽനോട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾക്ക് 560 ടൺ അവശ്യസാധനങ്ങളുമായി യുഎഇ 13 ദുരിതാശ്വാസ വിമാനങ്ങളാണ് ലബനനിലേക്ക് അയച്ചത്.

English Summary:

UAE Stands With Lebanon: Aid Mobilization Event Organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com