ADVERTISEMENT

റാസൽഖൈമ/ഫുജൈറ ∙ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. പർവത പ്രദേശങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. നഗരപ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

റാസൽഖൈമയിൽ എസ്ഫൈ, മംദൂഹ്, വാദി ഇസ്ഫിനി, അൽഹെബൻ എന്നിവിടങ്ങളിലും ഫുജൈറയിൽ അൽബാഹ, ആസ്മഹ്, അൽഖലൈബിയ, മർബ, സിജി, അൽഫർഫാർ മേഖലകളിലുമാണ് മഴ പെയ്തത്. ഖോർഫക്കാൻ, വാദി തുവ, ദഫ്ത, ഷൌഖ റോർഡ്, വാദി അൽ ഹിലൊ, വാദി അൽ ഖൊർ, അൽവതൻ റോഡ് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

English Summary:

UAE Weather: Heavy Rains Reported in Ras Al Khaimah and Fujairah, more Rainfall Expected this Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com