തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു
Mail This Article
×
ദുബായ് ∙ സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില സർവീസുകളുടെ തടസ്സങ്ങളെക്കുറിച്ച് ആർടിഎ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സ്റ്റേഷനും ഇക്വിറ്റിക്കും മാക്സ് സ്റ്റേഷനുകൾക്കും ഇടയിലുള്ള സ്ഥലങ്ങളിലാണ് തടസ്സമുണ്ടായത്. ഈ സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് ബദൽ ബസ് സർവീസ് ഏർപ്പെടുത്തി. കാലതാമസം റിപ്പോർട്ട് ചെയ്‌ത് 20 മിനിറ്റിനുശേഷം തകരാർ പരിഹരിക്കാനും സേവനങ്ങൾ പുനഃസ്ഥാപിക്കാനും ആർടിഎയ്ക്ക് കഴിഞ്ഞു.
English Summary:
Dubai Metro Operations 'Back to Normal' after Technical Glitch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.