ADVERTISEMENT

അബുദാബി ∙ നവംബർ 26ന് തുടങ്ങുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് മൂന്നാം പതിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. സന്ദർശകർക്കും പ്രാദേശിക, രാജ്യാന്തര മാധ്യമ പ്രതിനിധികൾക്കും ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാമെന്ന് സംഘാടക സമിതി അറിയിച്ചു. 

അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) സമ്മേളനം. എമിറേറ്റ്സ് ന്യൂസ് ഏജൻസിയുടെ (വാം) പങ്കാളിത്തത്തോടെ അഡ്നെക് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആഗോള വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളുണ്ടാകും. മാധ്യമ മേഖലയുടെ ഭാവി, നിർമിത ബുദ്ധിയുടെ (എഐ) പങ്ക്, നൂതന സാങ്കേതികവിദ്യകൾ, വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അത്യാധുനിക നവീകരണങ്ങൾ തുടങ്ങി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന സംവിധാനങ്ങളും സമ്മേളനത്തിൽ അടുത്തറിയാമെന്നും സംഘാടകർ അറിയിച്ചു.

English Summary:

Global Media Congress from November 26; Registration started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com