ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടി.

കൃത്യമായ രേഖകളില്ലാതെ മോട്ടർ സൈക്കിള്‍ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഒരു മാസത്തിലെറെയായി അധികൃതര്‍ നടത്തി വരുന്ന പരിശോധനയില്‍ ആയരിക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ എല്ലാം അടച്ചാണ് പരിശോധന. 

Image Credit: MOI-Vediograph
Image Credit: Screengrab/MOI

ഇന്നലെ മംഗഫില്‍ നടന്ന പരിശോധനകള്‍ക്ക് മേജര്‍ ജനറല്‍ അബ്ദുള്ള സാഫാ അല്‍ മുള്ള, അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ സ്‌പെഷല്‍ സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ഹമദ് അഹമ്മദ് അല്‍ മുനിഫി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ പബ്ലിക് സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ജമാല്‍ അല്‍ ഫൗദരി കൂടാതെ,ഗതാഗത മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇടവരുത്താതെ, സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

2559 traffic violations were caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com