ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിലേക്കു മാത്രമായി 4 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് നമ്പർ 102, 40 മിനിറ്റ് ഇടവേളയിൽ യൂണിയനിൽ നിന്ന് റൂട്ട് 103, ഓരോ മണിക്കൂർ ഇടവിട്ട് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് നമ്പർ 104, മാൾ ഓഫ് എമിേററ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 106 എന്നിവയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസുകൾ. 

വലിയ കോച്ച് ബസുകളാണ് സർവീസിന് ഉപയോഗിക്കുക. കഴിഞ്ഞ സീസണിൽ 5.73 ലക്ഷം പേരാണ് ബസ് സർവീസ് ഉപയോഗിച്ചത്. ഗ്ലോബൽ വില്ലേജിനുള്ളിലെ അബ്രാ സർവീസും ആർടിഎ ആരംഭിച്ചു. രണ്ട് ഇലക്ട്രിക് അബ്രകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്.

English Summary:

RTA has Resumed 4 Bus Routes to Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com