ADVERTISEMENT

കുവൈത്ത്‌സിറ്റി∙ ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് സ്വദേശി യുവതിയുടെ പിഴ ശിക്ഷ മേല്‍ കോടതി ശരിവച്ചത്. നേരത്തെ 2000 ദിനാര്‍ പിഴ ഈടാക്കാന്‍ കീഴ് കോടതി വിധിച്ചിതിനെതിരെ പ്രതിയായ യുവതി നല്‍കിയ അപ്പീലാണ് മേല്‍ കോടതി തള്ളിയത്. 

ഫര്‍വാനിയ ആശുപത്രിയിലെ ഒരു പ്രവാസി ഡോക്ടറും കുവൈത്ത് സ്വദേശിനിയുമായ വനിതാ ഡോക്ടറുമാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്.

പ്രോസിക്യൂഷന്‍ കേസ് ഇപ്രകാരമാണ്.പ്രതിയായ യുവതി തന്റെ മുത്തശ്ശിയോടൊപ്പം ആശുപത്രിയില്‍ എത്തി. പ്രവാസിയായ ഡോക്ടര്‍ മുത്തശ്ശിയുടെ ചികിത്സാ രേഖകള്‍ ചോദിച്ചപ്പോള്‍, യുവതി പെടുന്നനെ ദേഷ്യപ്പെട്ട് അസഭ്യവര്‍ഷം ചെരിയുകയും മൊബൈല്‍ ഫോണ്‍ വച്ച് മൂക്കിലും നെഞ്ചിലമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ആസമയം തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്കും പരുക്കേറ്റു.

സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടും ശക്തമായിരുനന്നതായി  കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ അഭിഭാഷകന്‍ ഇലാഫ് അല്‍-സാലെഹ് പറഞ്ഞു.കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധിയെന്ന നിലയില്‍ മെഡിക്കല്‍ സ്റ്റാഫുകളെ ആക്രമിക്കുന്ന വ്യക്തികള്‍ക്ക് ശിക്ഷ മേടിച്ച് നല്‍കുന്നത് തന്റെ പ്രതിബദ്ധതയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

Woman assaults doctors; High Court upholds fine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com