സുരക്ഷാ മേഖലയിലെ നൂതന സംവിധാനങ്ങളുമായി മിലിപോൾ ഖത്തർ പ്രദർശനത്തിന് തുടക്കമായി
Mail This Article
ദോഹ ∙ പ്രധിരോധ, സുരക്ഷാ മേഖലയിലെ ആയുധങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനമൊരുക്കി പതിഞ്ചാമത് മിലിപോൾ ഖത്തറിന് തുടക്കമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) കമ്മാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി പ്രദർശനത്തിന്റെ ഔദോഗിക ഉദ്ഘാടനം നിർവഹിച്ചു.
മിലിപോൾ ഖത്തറിൽ ഈ വർഷം 250 ഓളം കമ്പനികളാണ് പങ്കെടുക്കുന്നത്. ആഭ്യന്തര സുരക്ഷയ്ക്കും പ്രധിരോധത്തിനുമായി ഉപയോഗിക്കുന്ന ഏറ്റവും ആധുനിക ഉപകരണങ്ങളും സൈനിക വാഹനങ്ങളും പ്രദർശനത്തിലുണ്ട്. അത്യധുനിക റോബർട്ടുകൾ. ഡ്രോണുകൾ, സുരക്ഷാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് പ്രദർശനത്തിലെ ഏറ്റവും ശ്രദ്ദേയമായ പവലിയനുകൾ.
ഉദ്ഘാടന പരിപാടിയിൽ നിരവധി മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പൊലീസ് മേധാവികൾ, അംബാസഡർമാർ, പ്രതിരോധ മേഖലയിലെ വിദഗ്ധർ, രാജ്യാന്തര കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തര മന്ത്രിയും അതിഥികളും വിവിധ പവലിയനുകൾ സന്ദർശിച്ചു. പ്രദർശനം മൂന്ന് ദിവസം നീണ്ടു നിൽക്കും.