ADVERTISEMENT

ദോഹ ∙ ഖത്തറിൽ നടപ്പിലാക്കാൻ പോകുന്ന ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട് രാജ്യത്തെ പൗരന്മാരുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവംബർ അഞ്ചിന് ഹിതപരിശോധന നടത്താൻ ഇന്നലെ ഇറക്കിയ 87/ 2024 ഉത്തരവിലൂടെ അമീർ നിർദേശിച്ചത്.

ഹിതപരിശോധന രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണിക്ക് അവസാനിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്നും അമീറിന്റെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 18 വയസ്സ് പൂർത്തിയായ മുഴുവൻ പൗരന്മാർക്കും ഹിതപരിശോധനയിൽ പങ്കെടുക്കാം. ഹിതപരിശോധനയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഒരു പൊതുകമ്മിറ്റി രൂപീകരിക്കാനും അമീറിന്റെ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. ഈ കമ്മിറ്റിയായിരിക്കും ഹിതപരിശോധനയ്ക്കു നേതൃത്വം നൽകുക.

ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ നീതിന്യായ മന്ത്രിയുടെയും കാബിനറ്റ് കാര്യ സഹമന്ത്രിയുടെയും ആഭ്യന്തര സഹമന്ത്രിയുടെയും അംഗത്വത്തോടെയായിരിക്കും കമ്മിറ്റി. ഷൂറ കൗൺസിലിന്റെ സ്പീക്കർ തിരഞ്ഞെടുക്കുന്ന ഒരു ശൂറ കൗൺസിൽ അംഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന ഒരു ജഡ്ജി, ആഭ്യന്തര മന്ത്രാലയത്തിലെ തിരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടർ എന്നിവർ ഹിതപരിശോധന കമ്മിറ്റിയിൽ അംഗങ്ങൾ ആയിരിക്കും. അതെസമയം തിങ്കളാഴ്ച ചേർന്ന ശൂറ കൗൺസിൽ യോഗം ഭരണഘടന ഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയിരുന്നു. മുഖ്യമായും ശൂറ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പുകളിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത് 

English Summary:

Qatar's Amir Issues Decree Calling on Citizens to Participate in a Referendum on November 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com