ഷാർജ ഇന്ത്യൻ സ്കൂൾ എൻടിഎസ് ഒരുമിച്ചൊരോണം
Mail This Article
ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള സ്‌കൂളുകളിലെയും നഴ്‌സറിയിലെയും അനധ്യാപകരുടെ കൂട്ടായ്മ (എൻടിഎസ്) ഒരുമിച്ചൊരോണം എന്ന പേരിൽ ഓണമാഘോഷിച്ചു. ജുവൈസ ബ്രാഞ്ചിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
എൻടിഎസ് പ്രസിഡന്റ് മണി തച്ചങ്കാട് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, മുരളീധരൻ ഇടവന, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ജനറൽ സെക്രട്ടറി മനോജ് കുമാർ, ട്രഷറർ സജീവ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ, ഹെഡ്മിസ്ട്രസ് ശൈലജ രവി, എ.വി.മധു, കെ.കെ.താലിബ്, പ്രഭാകരൻ പയ്യന്നൂർ, അനീസ് റഹ്മാൻ, ഫ്‌ളീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വിവിധ മേഖലയിലെ പ്രവർത്തനങ്ങളിൽ മികവു കാണിച്ച മോനി ജോർജ്ജ്, കൃഷ്ണ.ബി.നായർ, അബ്ദുൽ റഹീം, സൈഫുദ്ദീൻ എന്നിവരെ ആദരിച്ചു. സ്കൂളിൽ നിന്നു വിരമിക്കുന്ന അംഗം അഞ്ചു ടെൻസിന് യാത്രയയപ്പു നൽകി. ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന,നൃത്തങ്ങൾ മുട്ടിപ്പാട്ട് എന്നിവയും ഓണസദ്യയുമുണ്ടായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി.അബ്ദുൽ ഖാദർ, കൺവീനർമാരായ രഞ്ചിത്ത് എൻ.ജി, കോയ, സന്തോഷി.സി, സുരേഷ് പരപ്പ, പ്രസൂൺ, കാദർ എം. തുടങ്ങിയവർ നേതൃത്വം നൽകി.