ADVERTISEMENT

ദുബായ്∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3ന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്‍റെ മുന്നേടിയായി  വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആഹ്വാനപ്രകാരമാണ് പരിപാടികൾ.

ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്‍റ് ഡയറക്ടർ  ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന്  നടന്ന സൈനിക പരേഡിൽ  അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.  ജിഡിആർഎഫ്എയിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് തലവന്മാരും സ്വദേശികളും വിദേശികളും അടക്കമുള്ള ഒട്ടേറെ പേരും പങ്കെടുത്തു

രാജ്യസ്നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമാണ്  യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകളാലും നിറങ്ങളാലും ഡയറക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു. ഷാർജയിലും ഗംഭീരമായി പതാകദിനാചരണം നടന്നു.

English Summary:

UAE Flag Day celebrated in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com