ADVERTISEMENT

അബുദാബി ∙ യുദ്ധം മൂലം സ്കൂളിൽ ഹാജരാകാൻ സാധിക്കാത്ത ലബനനിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തുടരാൻ  ഡിജിറ്റൽ സ്കൂൾ പദ്ധതിയുമായി യുഎഇ. കുടിയൊഴിപ്പിക്കൽ മേഖലയിലുള്ള വിദ്യാർഥികൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലെങ്കിലും ഡിജിറ്റൽ ചാനലുകളിലൂടെ വിദ്യാഭ്യാസം തുടരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് (എംബിആർജിഐ) കീഴിൽ പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ 40,000 കുട്ടികൾക്ക് തുടർവിദ്യാഭ്യാസം ഉറപ്പാക്കാം.

അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും അഭാവം മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട ആഗോള രാജ്യങ്ങളിലെ അഭയാർഥികൾക്കും വിദ്യാർഥികൾക്കും വിദൂര പഠനം നൽകുന്നതിനായാണ് എംബിആർജിഐയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂൾ സജ്ജമാക്കിയത്. ലബനന്റെ ഔദ്യോഗിക പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടുന്ന രീതിയിലാകും പരിശീലനം.

English Summary:

UAE: Sheikh Mohammed bin Rashid Directs Launching Education Continuity Programmes in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com