ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. പ്രതികളില്‍ ഒരാള്‍ കുവൈത്ത് സ്വദേശിയും മറ്റെരാള്‍ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇരയുടെ സുഹൃത്തുക്കളായിരുന്ന രണ്ട് പ്രതികളും.

ഇവര്‍ മനഃപൂര്‍വം കൊലപാതകം നടത്തിയെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ നല്‍കിയിരുന്നു. ഇരയെ കാണാതായി രണ്ട് മാസത്തിന് ശേഷം ബെര്‍ അല്‍-സാല്‍മി മരുഭൂമിയിലെ ഒരു കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കില്ലും, ലിവര്‍ ഏരിയയിലെ ക്യാംപ് സൈറ്റില്‍ ഇയാളെ കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം, മൃതദേഹം മാറ്റുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ടെൻന്റ് കത്തിക്കുകയും ചെയ്തു. ഒരു പ്രതി പിന്നീട് രാജ്യം വിട്ടു.

English Summary:

Death Sentence Upheld for Kuwaiti and Egyptian in Kuwaiti citizen's murder case - Mubarak Al-Rashidi Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com