ADVERTISEMENT

മസ്‌കത്ത്∙ ഈ വര്‍ഷം വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വെബ്‌സൈറ്റ് (www.hajj.om) വഴി നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാനാകും. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂടെ ആളുകളെ അനുവദിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.  ഇലക്ട്രോണിക് സംവിധാനത്തില്‍ മുൻപ് റജിസ്റ്റര്‍ ചെയ്തവരില്‍നിന്നാകും അവരെ തിരഞ്ഞെടുക്കുക. 

അന്വേഷണങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും ഔദ്യോഗിക സമയത്ത്  മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറായ 80008008 എന്നതില്‍ വിളിക്കാവുന്നതാണ്. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും  ഫയല്‍ ചെയ്യാവുന്നതാണ്. റജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരെ മന്ത്രാലയം വിവരം അറിയിക്കുകയും തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്യും.

English Summary:

Hajj Registration Begins in Oman Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com