ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ദയ്യായിലെ എംബസി ആസ്ഥാനത്തുള്ള ഇന്ത്യ ഹൗസിൽ എംബസിയുടെ നേത്യത്വത്തില്‍ ദീപാവലി ആഘോഷിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ദീപാവലി ആശംസകള്‍ അറിയിച്ചു. 

 ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ദീപാവലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്, കാരണം ഇത് പലപ്പോഴും അവരുടെ മാതൃരാജ്യത്തലെ വേരുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു

diwali-celebration-at-kuwait-indian-embassy-5
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ദീപാവലി ആഘോഷം
diwali-celebration-at-kuwait-indian-embassy-6
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ദീപാവലി ആഘോഷം
diwali-celebration-at-kuwait-indian-embassy-3
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ദീപാവലി ആഘോഷം
diwali-celebration-at-kuwait-indian-embassy-2
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ദീപാവലി ആഘോഷം
diwali-celebration-at-kuwait-indian-embassy-4
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ദീപാവലി ആഘോഷം
diwali-celebration-at-kuwait-indian-embassy-1

എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖ അംഗങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ബിസിനസുകാര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആഘോഷവേളയുടെ ഭാഗമായി. ഗായകരായ മുഹമ്മദ് റാഫിയും അംബിക രാജേഷും ഒപ്പം, ഡോ. സുശോഭന സുജിത്‌നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ദി ഡാന്‍സിങ് ദിവസ് അക്കാദമിയിലെ റോഷന്‍ ബറേലി, സുജിത് ഗുഡുരു, കാമ്യ സിങ് എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി. പരമ്പരാഗത ദീപാവലി വിഭവങ്ങളും മധുരപലഹാരങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ അതിഥികള്‍ക്കായി ക്രമീകരിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഹൗസ് ഉള്‍പ്പെടെ എംബസി ദീപാലങ്കൃതമായിരുന്നു.

English Summary:

Diwali celebration at Kuwait Indian Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com