സ്വകാര്യ മേഖലയുമായി കൈകോർത്ത് സേവനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ
Mail This Article
×
ദുബായ് ∙ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ആദ്യ ഘട്ടമായി അൽ കിഫാഫ് സെന്ററിലാണ് സ്വകാര്യ മേഖലയുടെ സഹകരണത്തോടെയുള്ള സേവനം.
പദ്ധതി നടപ്പാക്കിയതിലൂടെ അൽ കിഫാഫ് സെന്ററിന്റെ പ്രവർത്തന ചെലവിൽ തന്നെ 70% കുറവുണ്ടായി. പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളോടുള്ള പ്രതികരണം കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 123 സേവനങ്ങളാണ് അൽ കിഫാഫ് സെന്ററിലൂടെ നൽകുന്നത്. ഇതിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലാ സേവനങ്ങൾ ഉൾപ്പെടും.
English Summary:
Dubai Municipality Speeds Up Services with Private Sector Collaboration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.