ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി ഒമാൻ
Mail This Article
×
മസ്‌കത്ത് ∙ ഒരു റിയാലിന്റെ നാണയും പുറത്തിറക്കി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഓഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് 2024ന്റെ സ്മാരകമായാണ് ഒരു റിയാലിന്റെ നാണയും പുറത്തിറക്കിയത്. 28.28 ഗ്രാം ഭാരമുള്ള 1,600 നാണയങ്ങളാണ് ആകെ പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 17 മുതല്‍ ഉപഭോക്താക്കള്‍ക്ക് വെള്ളി നാണയം ലഭ്യമാകും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനില്‍ നിന്നും ഒമാന്‍ പോസ്റ്റ് സെയില്‍സ് വിന്‍ഡോ വഴിയും ഒപ്പേറ ഗാലറിയില്‍ നിന്നും നാണയം സ്വന്തമാക്കാം. 50 റിയാല്‍ ആണ് ഒരു നാണയത്തിന്റെ നിലവിലെ നിരക്ക്. എന്നാല്‍, ആഗോള വിപണിയിലെ വെള്ളിയുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസൃതമായി നിരക്കില്‍ നേരിയ വ്യത്യാസങ്ങളും ഉണ്ടാകും.
English Summary:
Central Bank of Oman Releases Commemorative Silver Coin in Honour of IFSWF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.