ADVERTISEMENT

 ജിദ്ദ∙ സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ-ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.

സഅദ് ബിൻ ബഷീർ അൽ റുവൈലി, സാദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരായത്.  മൂവരും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശം വച്ചിരുന്നു. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയിരുന്നു. സുരക്ഷാ ഹെഡ്ക്വാർട്ടേഴ്‌സ് ലക്ഷ്യമാക്കി ആക്രമണം നടത്താനും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനുമായിരുന്നു ഇവരുടെ പദ്ധതി.

English Summary:

Saudi Arabia executed 3 citizens who planned to kill security officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com