ADVERTISEMENT

മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ  27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.

കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്‍റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകരുടെ പങ്കാളിത്തം കണക്കിലെടുത്ത് ഈ വർഷം അഞ്ചുദിവസമായിരിക്കും മേള നടക്കുക.

മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും. മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മറാഇ ആദ്യ പതിപ്പ് 2010ലാണ് ആരംഭിച്ചത്. ബഹ്‌റൈനിലെയും ഗൾഫ് മേഖലകളിലെയും ഏറ്റും വലിയ എക്സിബിഷനുകളിലൊന്നാണിത്. കഴിഞ്ഞ വർഷം 8,135 പക്ഷികൾ, 520 അപൂർവ്വ ഇനം മൃഗങ്ങൾ എന്നിവയാണ് മേളയിൽ ഉണ്ടായിരുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് പ്രദർശനം കാണാനെത്തിയത്.

English Summary:

Mara ee Exibhition 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com