ADVERTISEMENT

ഷാർജ∙ മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. മദാമിലെ അൽ റിഫാദ മരുഭൂമിയിൽ ഇന്നലെയായിരുന്നു സംഭവമെന്ന് ഷാർജ പൊലീസ് പറഞ്ഞു. നാഷനൽ സേർച് ആൻഡ് റെസ്ക്യു സെന്‍ററിന്‍റെ സഹായത്തോടെയായിരുന്നു പൊലീസ് യുവാവിനെ രക്ഷിച്ചത്. 

 ഉച്ചയ്ക്ക് 12 കഴിഞ്ഞ് വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു. യുവാവിനെ അൽ സീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മരുഭൂമികളിൽ യാത്ര ചെയ്യുമ്പോൾ മോട്ടർ സൈക്കിൾ യാത്രക്കാർ നിയമങ്ങളും നിബന്ധനകളും പാലിക്കണമെന്ന് ഷാർജ പൊലീസ് പറഞ്ഞു.  സുരക്ഷിതമല്ലാത്ത റൂട്ടുകളിലും മരുഭൂമിയിലെ അജ്ഞാത സ്ഥലങ്ങളിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ അപകടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും ഇടയാക്കും.   

അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും ഒഴിവാക്കണം.

English Summary:

A young man in Sharjah had a bike accident in the desert and was rescued by the police in a helicopter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com