ADVERTISEMENT

ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (ഞായറാഴ്ച) ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ  പങ്കെടുക്കും. തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവയ്ക്കും. 

നടിയും എഴുത്തുകാരിയുമായ ഹുമ .'ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ച് സംസാരിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. 

വൈകീട്ട് 4 മുതൽ 6 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപടിയിൽ 'സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തെക്കുറിച്ച്  തമിഴ്​നാട്ടിലെ ഐ ടി, ഡിജിറ്റൽ സേവന  മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ  സംസാരിക്കും. 

 രാത്രി 8.30 മുതൽ 9. 30 വരെ കോൺഫ്രൻസ് ഹാളിൽ 'മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയിൽ  തമിഴ്-മലയാളം എഴുത്തുകാരൻ ബി ജയമോഹൻ പങ്കെടുക്കും.

English Summary:

Chetan Bhagat will participate in the Sharjah International Book Fair 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com