ADVERTISEMENT

അജ്മാൻ ∙ പരിധിയിലധികം ഭാരവുമായി പോകുന്ന വാഹനങ്ങൾ പിടികൂടാൻ അജ്മാൻ പൊലീസ്. ഭാരവാഹനങ്ങളിൽ നിന്നു സാധനങ്ങൾ റോഡിലേക്കു വീണ് മറ്റു യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. കൃത്യമായി അടുക്കാതെ സാധനങ്ങൾ കൊണ്ടുപോകുന്നതും പിടികൂടും. 

ലഘുവാഹനങ്ങളിൽ ഭാരം കയറ്റുന്നവർക്കെതിരെയും നടപടിയുണ്ടാകും.  മൂർച്ചയുള്ള വസ്തുക്കൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിൽ കൊണ്ടുപോകുന്നതും നിയമലംഘനമാണ്. ശരിയായ രീതിയിൽ സാധനങ്ങൾ കെട്ടിവയ്ക്കാത്തതു മൂലം ഗതാഗത തടസ്സമോ അപകടമോ ഉണ്ടായാൽ 3000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ചരക്കു വാഹനങ്ങളിലെ വസ്തുക്കൾ ശരിയായ നിലയിൽ മറച്ചിട്ടില്ലെങ്കിലും 3000 ദിർഹമാണ് പിഴ. 

അനുമതി കൂടാതെ ലഘുവാഹനങ്ങളിൽ ഭാരവസ്തുക്കൾ കയറ്റിയാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് മാർക്കുമാണ് ശിക്ഷ. ഈ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ താഴെക്ക് തെറിച്ചാലും 500 ദിർഹം പിഴയുണ്ടാകും. മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ചരക്കു വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിയാൽ 2000 ദിർഹം പിഴയും 6 ബ്ലാക്ക് മാർക്കുമാണ് ശിക്ഷ.

English Summary:

Don't Overload Vehicles, Warns Ajman Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com