അൽ മുക്താദിർ ജ്വല്ലറി 40-ാം ഷോറൂം ദുബായിൽ തുറന്നു
Mail This Article
കോട്ടയം ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂമുകളായ അൽ മുഇസ് ജ്വല്ലറി ട്രേഡിങ് എൽഎൽസി, അൽ ഖബീർ ഗോൾഡ് ബുള്ള്യൻ ട്രേഡിങ് എൽഎൽസി എന്നിവയുടെ ഉദ്ഘാടനം ദുബായിലെ ദേരയിൽ ന്യൂ ഗോൾഡ് സൂക്കിൽ നടന്നു.
സ്ഥാപക ചെയർമാൻ ആൻഡ് സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, യുഎഇ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം യാഖൂത്, ഓൾ ഇന്ത്യ മുസ്ലിം പഴ്സനേൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അഹമ്മദ് കബീർ ബാഖവി സിറാജുദ്ദീൻ തങ്ങൾ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
എല്ലാ ആഭരണങ്ങളും 0% പണിക്കൂലിയിൽ 30 വരെ എല്ലാ ഷോറൂമുകളിലും ലഭിക്കും. കൂടാതെ 6 മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയും 5% അഡിഷനൽ ഡിസ്ക്കൗണ്ടും ലഭിക്കും. അൽ ഫത്തഹ് ഗോൾഡ് കോയിനും മറിയം എലൈറ്റ് വെഡ്ഡിങ് കലക്ഷനും 0% പണിക്കൂലിയിൽ ലഭിക്കും.
ഭാഗ്യ വധുവിന് ‘ഇനി ഇരട്ടി സ്വർണം നേടാം’ സീസൺ 3 പദ്ധതിയിൽ വാങ്ങുന്ന സ്വർണത്തിന്റെ അതേ തൂക്കം സ്വർണം ഒന്നാം സമ്മാനമായും പകുതി സ്വർണം രണ്ടാം സമ്മാനമായും 25% സ്വർണം മൂന്നാം സമ്മാനമായും നൽകുന്നു. 5 പവനിൽ കൂടുതൽ വാങ്ങുന്നവരിൽ നിന്നു നറുക്കെടുക്കപ്പെടുന്ന ഒരാൾക്ക് ‘ബിഗ് ഓഫർ-സീസൺ 2’ പദ്ധതിയിൽ ലാൻഡ് ക്രൂയിസർ കാറും (യുഎഇ), ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാറും (ഇന്ത്യ) സമ്മാനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 8.30 വരെ എല്ലാ ഷോറൂമുകളും പ്രവർത്തിക്കും. വാട്സാപ്: +971 52 9999 078, 9072 222 112, 8111955016.