കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി കോൺക്ലേവ്
Mail This Article
ദുബായ് ∙ ‘നവോത്ഥാനത്തിന്റെ നാദാപുരം പെരുമ’ എന്ന പേരിൽ കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കോൺക്ലേവ് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ആരുടെയും അവകാശങ്ങളെ ഹനിക്കാതെ തന്നെ വിദ്യാഭ്യാസമേഖലയിൽ നീതി ലഭ്യമാക്കാൻ മുസ്‌ലിം ലീഗ് പരിശ്രമിച്ചതായി ഇ.ടി പറഞ്ഞു. ചടങ്ങിൽ സീതി സാഹിബ് വിദ്യാഭ്യാസ പുരസ്കാരം ബംഗ്ലത്ത് മുഹമ്മദിന് ഇ.ടി.മുഹമ്മദ് ബഷീർ എംപി സമർപ്പിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ദുബായ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.കെ.അബൂബക്കർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.കെ.സി.ദാവൂദ്, റഫീഖ് കോമത്ത് എന്നിവർ പ്രസംഗിച്ചു.