യീസ്റ്റ് ചേർക്കണ്ട, ഇങ്ങനെയും നല്ല പഞ്ഞി പോലുള്ള പാലപ്പം ഉണ്ടാക്കാം
Mail This Article
പാലപ്പം മിക്കവര്‍ക്കും പ്രിയമുള്ള പലഹാരമാണ്. എങ്കിലും എപ്പോഴും പാലപ്പം ഉണ്ടാക്കുമ്പോൾ ശരിയാകുന്നില്ല എന്നതാണ് ചിലരുടെ പരാതി. ഏതൊക്കെ രീതിയിൽ പരീക്ഷിച്ചാലും ചിലദിവസങ്ങളിൽ പലപ്പം ഒട്ടും ഒക്കാറില്ല. പുളിച്ച് പൊങ്ങിയില്ലെങ്കിലും പാലപ്പം മയത്തോടെ ഉണ്ടാക്കാൻ പറ്റില്ല. ഇനി യീസ്റ്റ് ചേർക്കാതെ തന്നെ നല്ല മൊരിഞ്ഞ പാലപ്പം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
പച്ചരി നന്നായി കഴുകാം. മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ശേഷം മിക്സിയുടെ ജാറിൽ കുതിർത്ത അരിയും തേങ്ങ ചിരകിയതും കരിക്കിൻ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിനുള്ള ചോറും ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും അരയ്ക്കാം. മാവ് പൊങ്ങാനായി വയ്ക്കാം. ശേഷം നല്ല മൊരിഞ്ഞ പഞ്ഞിപോലുള്ള പാലപ്പം ഉണ്ടാക്കാവുന്നതാണ്.
മൂന്ന് മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പുളിച്ച് പൊങ്ങും. ഓരോ സ്ഥലത്തേയും കാലാവസ്ഥ അനുസരിച്ചാണ് മാവ് പുളിച്ച് പൊങ്ങുന്നത്. യീസ്റ്റ് ചേർക്കാത്തതു കൊണ്ടാണ് മൂന്ന് അല്ലെങ്കിൽ നാല് മണിക്കൂറോളം ഫെർമന്റേഷനായി വയ്ക്കുന്നത്.