ADVERTISEMENT

ദോഹ ∙ ആതുരസേവനരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ്  മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം പുതിയ സായാഹ്ന ക്ലിനിക്കുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എച്ച്എംസി ആംബുലേറ്ററിൽ കെയർ സെന്ററിൽ  ആഴ്ചയിൽ 14 സായാഹ്ന ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് എച്ച്എംസിയിലെ ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പേഷ്യൻസ് എക്സ്പീരിയൻസ് മേധാവിയും ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.

നാളെ മുതൽ ആരംഭിക്കുന്ന സായാഹ്ന ക്ലിനിക്കുകൾ എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് പ്രവർത്തിക്കുക. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം 7.30 വരെ ക്ലിനിക്കുകൾ പ്രവർത്തിക്കും. ഇതുവഴി ഒരു ദിവസം 80ലധികം രോഗികൾക്ക് പരിശോധനക്കുള്ള സൗകര്യ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

കൂടാതെ രോഗികൾക്കായുള്ള എൻഡോസ്കോപ്പി സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആംബുലേറ്ററിൽ കെയർ സെന്ററിൽ എല്ലാ ശനിയാഴ്ചകളിലും എൻഡോസ്കോപ്പി സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 8 മുറികളിലായി പ്രവർത്തിക്കുന്ന എൻഡോസ്കോപ്പി സൗകര്യം രാവിലെ 7 മുതൽ വൈകുന്നേരം 3 മണി വരെയാണ് ഉണ്ടാവുക. ഇതുവഴി 50 മുതൽ 60 വരെ രോഗികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

ഈവനിങ് ക്ലിനിക്കുകൾ ആരംഭിച്ചതും ശനിയാഴ്ചകളിൽ എൻഡോസ്കോപ്പി സൗകര്യം ഏർപ്പെടുത്തിയതും രോഗിപരിചരണത്തിൽ വലിയ മുന്നേറ്റമാണെന്നും രോഗികൾക്ക് ഇത് ഏറെ സൗകര്യപ്രദമാകുമെന്നും നാസർ അൽ നഈമിപറഞ്ഞു. അപ്പോയിൻമെന്റുകൾ ഷെഡ്യൂൾ ചെയ്യുമ്പോൾ രോഗികൾക്ക്  ഇത് കൂടുതൽ  സൗകര്യവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ നെസ്മാക് (Nesma'ak) ഉപഭോക്തൃ സേവന ഹെൽപ്പ്‌ലൈൻ പ്രയോജനപ്പെടുത്താൻ രോഗികൾ ശ്രദ്ധിക്കണം .16060-എന്ന നമ്പറിൽ 24/7  ഈ സേവനം ലഭ്യമായിരിക്കുമെന്നും  അധികൃതർ വ്യക്തമാക്കി .

English Summary:

HMC Expands Gastroenterology Services with Evening Clinics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com