ADVERTISEMENT

ദുബായ് ∙ ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ 2024ലെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ മലയാളി സംരംഭകനും സിനിമാ നിർമാതാവുമായ കാസർകോട് സ്വദേശി വിജയകുമാര്‍ പാലക്കുന്ന് ഏറ്റുവാങ്ങി. പ്രവാസികളുടെ ഇടയില്‍ ഏറ്റവും മികച്ച സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് വിജയകുമാര്‍ പാലക്കുന്നിനെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡിന് അര്‍ഹനാക്കിയത്. 

1987ല്‍ യുഎഇയിലെത്തിയ കാസര്‍കോട് ഉദുമ പാലക്കുന്ന് സ്വദേശിയായ വിജയകുമാര്‍ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. 916, 100 ഡേയ്സ് ഓഫ് ലവ്, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.

English Summary:

Vijayakumar Palakun Received the Ambedkar Global Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com